നിറംമാറി നിതീഷ്: വീണ്ടും ബിഹാർ മുഖ്യമന്ത്രി, ഒൻപതാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പാ​റ്റ്ന: ബി​ഹാ​റി​ല്‍ എ​ന്‍​ഡി​എ മു​ന്ന​ണി​ക്കൊ​പ്പം ചേ​ർ​ന്ന് ജെ​ഡി​യു അ​ധ്യ​ക്ഷ​ൻ നി​തീ​ഷ് കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര അ​ര്‍​ലേ​ക​ര്‍ സ​ത്യ​വാ​ച​കം ചൊ​ല്ലി​കൊ​ടു​ത്തു.

പ​ല സ​ഖ്യ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി ഒ​ൻ​പ​ത് ത​വ​ണ​യാ​ണ് നി​തീ​ഷ് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​ത്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ സാ​മ്രാ​ട്ട് ചൗ​ധ​രി​യും പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന വി​ജ​യ്കു​മാ​ര്‍ സി​ന്‍​ഹ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഇ​വ​രെ കൂ​ടാ​തെ ആ​റ് മ​ന്ത്രി​മാ​രും അ​ധി​കാ​ര​മേ​റ്റി​ട്ടു​ണ്ട്.

ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ഡ്ഡ ഡ​ല്‍​ഹി​യി​ല്‍ നി​ന്നും ബി​ഹാ​റി​ലെ​ത്തി​യി​രു​ന്നു.

ര​ണ്ട് വ​ര്‍​ഷ​ത്തി​നി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് നി​തീ​ഷ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത്. 2022-ല്‍ ​എ​ന്‍​ഡി​എ സ​ഖ്യം ഉ​പേ​ക്ഷി​ച്ച് മ​ഹാ​സ​ഖ്യ​ത്തി​ല്‍ ചേ​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​യ നി​തീ​ഷ് ഇ​ന്ന് രാ​വി​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ പി​രി​ച്ചു​വി​ട്ട് രാ​ജി സ​മ​ര്‍​പ്പി​ച്ച​ത്.

Related posts

Leave a Comment