പാറ്റ്ന: പൊതുചടങ്ങിനിടെ തന്റെ പാദങ്ങള്‍ വന്ദിക്കാന്‍ ശ്രമിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശ്രമം പ്രധാനമന്ത്രി നരേന്ദ്ര മോദി തടഞ്ഞു. ദര്‍ഭംഗയില്‍ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം.
സ്റ്റേജില്‍ നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിന് അരികിലേക്കു വന്ന നിതീഷ് കുമാറിനോട് തന്റെ തൊട്ടടുത്ത് ഇരിക്കാന്‍ മോദി പറഞ്ഞു. അതിനിടെയാണു മോദിയുടെ കാല് തൊട്ട് വന്ദിക്കാന്‍ നിതീഷ് ശ്രമിച്ചത്.
നിതീഷ് കുമാര്‍ കാലില്‍ വീഴാന്‍ ശ്രമിച്ചപ്പോള്‍ മോദി പെട്ടെന്ന് എഴുന്നേറ്റ് തടഞ്ഞ് ഹസ്തദാനം നല്കി. നേരത്തെയും നിതീഷ് കുമാര്‍ മോദിയുടെ കാല്‍തൊട്ട് വന്ദിക്കാൻ ശ്രമിച്ചിട്ടുണ്ട്.