പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഇനി സഖ്യത്തിനില്ലെന്ന് ആർജെഡി നേതാവും സംസ്ഥാന പ്രതിപക്ഷനേതാവുമായ തേജസ്വി യാദവ്. ജെഡി-യുവുമായി വീണ്ടും സഖ്യത്തിൽ എത്താനായി ആർജെഡി നീക്കങ്ങൾ നടത്തുന്നുവെന്ന തരത്തിൽ വന്ന അഭ്യൂഹങ്ങളെല്ലാം തേജസ്വി തള്ളി.
നിതീഷുമായി ഇനി സഖ്യത്തിനില്ല. സഖ്യത്തിനായി ശ്രമിക്കുന്നില്ല. അത്തരത്തിലുള്ള വാർത്തകൾ തെറ്റാണ്. അദ്ദേഹത്തെ തിരിച്ചെത്തിക്കേണ്ട ആവശ്യം തങ്ങൾക്കില്ല.
സംസ്ഥാനത്ത് നീതിഷിന്റെ നേതൃത്തിലുള്ള എൻഡിഎ സർക്കാർ വൻ പരാജയമാണ്. സമസ്ത മേഖലകളെയും തകർത്തു. ജനങ്ങൾക്ക് അവരുടെ ഭരണം മടുത്തു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആർജെഡിയും സഖ്യവും വൻ വിജയം നേടുമെന്നും തേജസ്വി പറഞ്ഞു.