ഐപിഎൽ 2025 സീസണു തയാറെടുക്കുന്ന സണ്റൈസേഴ്സ് ഹൈദരാബാദിന് ആശ്വാസ വാർത്ത. പരിക്ക് പൂർണമായി ഭേദമായി ഇന്ത്യൻ ഓൾറൗണ്ടർ നിതീഷ് കുമാർ ടീമിനൊപ്പം ഇന്നു ചേരും.
നിതീഷ് കുമാർ റെഡ്ഢി ആരോഗ്യം വീണ്ടെടുത്തു. പരിക്ക് പൂർണമായി ഭേദമായി. ബിസിസിഐയുടെ ബംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ നടത്തിയ യോ-യോ ടെസ്റ്റ് 18.1 സ്കോറുമായി വിജയകരമായി പൂർത്തിയാക്കിയെന്നും ടീമുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.
23ന് രാജസ്ഥാൻ റോയൽസിനെതിരേയുള്ള മത്സരത്തോടെയാണ് സണ്റൈസേഴ്സ് സീസണ് ആരംഭിക്കുന്നത്.
2024 ഐപിഎല്ലിൽ പുറത്തെടുത്ത മികവാണ് യുവതാരത്തെ ദേശീയ ടീമിലെത്തിച്ചത്. ഐപിഎല്ലിൽ 13 മത്സരങ്ങളിൽ 33.66 ശരാശരിയിൽ 303 റണ്സാണ് താരം നേടിയത്.