പത്തനാപുരം:യുവാവിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. പിറവന്തൂര്‍ വെട്ടിത്തിട്ട വന്മള പ്രശാന്തിയില്‍ ശ്രീനിവാസന്റെ മകന് നിധിനെ(32)യാണ് കഴിഞ്ഞ ദിവസം കല്ലടയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ക്രിസ്മസ് ദിനം രാത്രി വീട്ടില്‍ നിന്നും പോയ യുവാവിനെ പിന്നീട് കാണാതാകുകയായിരുന്നു.
പോലീസില്‍ പരാതി നല്കി അന്വേഷണം നടന്നെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല.ഇതിനിടെയാണ് കല്ലടയാറ്റില്‍ മുക്കടവ് ഭാഗത്ത് ചൂണ്ടയിടാനായെത്തിയ പ്രദേശവാസികളില്‍ ചിലര്‍ മൃതദേഹം കണ്ടെത്തുന്നത്.തുടര്‍ന്ന് പോലീസെത്തി മൃതദേഹം കരയ്ക്കെത്തിച്ച് പരിശോധന നടത്തിയപ്പോളാണ് മൃതദേഹം നിധിന്റെതാണെന്ന് തിരിച്ചറിഞ്ഞത്.വെട്ടിത്തിട്ടയില്‍ പാരലല്‍ കോളേജ് നടത്തിവരികയായിരുന്നു നിധിന്.
യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും,സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കെ പി സി സി വിചാര്‍ വിഭാഗം പത്തനാപുരം നിയോജക മണ്ഡലം ചെയര്മാന് ചേത്തടി ശശി ആവശ്യപ്പെട്ടു.