തന്നെ നിരന്തരം ശല്യം ചെയ്തിരുന്ന യുവാവിന്റെ ശല്യം സഹിക്ക വയ്യാതെ 30 നമ്പരുകള്‍ വരെ ബ്ലോക്കാക്കിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നിത്യ മേനന്.
സിനിമാ നിരൂപണം പറഞ്ഞ് സൈബര്‍ ഇടങ്ങളില്‍ വൈറലായ യുവാവാണ് തന്നെ ഏറെ കഷ്ടപ്പെടുത്തിയത് എന്നാണ് നിത്യ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. യുവാവിന്റെ ഭാഗത്ത് നിന്ന് സഹിക്കാന്‍ കഴിയാത്ത വിധം ശല്യമാണ് തനിക്കും മാതാപിതാക്കള്‍ക്കും ഉണ്ടായതെന്ന് നിത്യ തുറന്നു പറയുന്നു.
19(1) (എ) സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നല്കിയ വീഡിയോ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് നിത്യ ഇക്കാര്യം വെളിപ്പെടുത്തിയത്.
നിത്യയുടെ വാക്കുകള്‍ ഇങ്ങനെ…പുള്ളി പറയുന്നത് വിശ്വസിക്കുന്നവരാണ് മണ്ടന്മാര്. കുറേ വര്‍ഷങ്ങളായി അയാള്‍ എന്നെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്.
പിന്നെ വൈറലായപ്പോള്‍ പബ്ലിക്കായി പറയാന്‍ തുടങ്ങി. ആറുവര്‍ഷത്തിന് മുകളിലായി ഇത്തരത്തില്‍ തുടരെ തുടരെ കഷ്ടപ്പെടുത്തുന്നു.
ഞാന്‍ ആയതു കൊണ്ട് ക്ഷമിച്ചതാണ്. എല്ലാവരും പറഞ്ഞിരുന്നു പരാതി നല്കാന്. എന്റെ അച്ഛനെയും അമ്മയെയും ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തും.
ഒടുവില്‍ ഏറെ ക്ഷമയുള്ള അവര്‍ പോലും ശബ്ദമുയര്‍ത്തേണ്ട സ്ഥിതി വന്നു. അമ്മക്ക് കാന്‍സര്‍ കഴിഞ്ഞിട്ടൊക്കെ ഇരിക്കുന്ന സമയത്ത് എപ്പോഴും വിളിക്കും.
എല്ലാവരോടും വളരെ ശാന്തമായി ഇടപെടുന്ന എന്റെ അച്ഛനും അമ്മയും പോലും അയാളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്.
പിന്നീട് അയാള്‍ വിളിച്ചാല്‍ അവരോട് ബ്ലോക്ക് ചെയ്യണം എന്ന് പറയേണ്ടിവരെ വന്നിട്ടുണ്ട്. ഏകദേശം മുപ്പതോളം ഫോണ്‍ നമ്പറുകള്‍ അയാളുടെ ബ്ലോക്ക് ചെയ്യേണ്ടി വന്നു. നിത്യ പറയുന്നു.