പരസ്പരം എന്ന ജനപ്രിയ പരന്പരയിൽ സൂരജ് ആയി എത്തി പ്രേക്ഷക പ്രീതി നേടിയ താരമാണ് വിവേക് ഗോപൻ. നിത്യ മേനോൻ നായികയായി എത്തിയ തത്സമയം ഒരു പെണ്‍കുട്ടിയിൽ വിവേക് ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആ സിനിമയെക്കുറിച്ചുള്ള ഓർമകൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പങ്കുവച്ചു.തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയിലെ എന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നീ അഭിനയിക്കുകയായിരുന്നില്ല, ശരിക്കും ജീവിക്കുകയാണ് ചെയ്തതെന്ന് ആ ചിത്രത്തിലെ എന്റെ സീൻ കണ്ട് കുറേ കൂട്ടുകാർ വിളിച്ച് പറഞ്ഞിരുന്നു.
നിത്യ മേനോനെ ശല്യം ചെയ്യാൻ വേണ്ടി ബസിൽ കയറുന്ന യുവാവിന്റെ വേഷമായിരുന്നു ചിത്രത്തിൽ ഞാൻ ചെയ്തത്. ആ സീനിൽ നിത്യ മേനോൻ ഒർജിനലായി എന്റെ മുഖത്ത് അടിക്കുകയായിരുന്നു.
അടി എന്ന് പറഞ്ഞാൽ പൊന്നീച്ച പറന്ന് പോയത് പോലൊരു അവസ്ഥയായിരുന്നു. അടി കഴിഞ്ഞിട്ട് പുള്ളിക്കാരി എന്റെ അടുത്ത് സോറി ഒക്കെ പറഞ്ഞിരുന്നു.
പക്ഷേ അതൊന്നും ഞാൻ കേട്ടില്ല. എനിക്ക് കൂ… എന്നൊരു സൗണ്ട് മാത്രമേ കുറച്ച് നേരത്തേക്ക് കേൾക്കാൻ ഉണ്ടായിരുന്നുള്ളു. ഒറ്റ ടേക്കിൽ തന്നെ ആ സീൻ ഓക്കെയായി. -വിവേക് പറഞ്ഞു.
-പിജി