മലയാളികളുടെ ഇഷ്ടനടിയാണ് നിത്യ മേനോന്. നിത്യ ഒരു ചാനലിന് നല്കിയ അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുയാണ്. സിനിമ സുരക്ഷിതമായ ഇടമല്ലെന്നാണ് നിത്യ പറയുന്നത്. നിത്യ മേനോന്റെ വാക്കുകള്‍ ഇങ്ങനെ…
സുരക്ഷിതത്വം നോക്കിയാല്‍ സിനിമ സുരക്ഷ ഉള്ള ജോലി അല്ല. പക്ഷേ അതൊരു ചോയ്സ് ആണ്. നമുക്ക് സെക്യൂരിറ്റി വേണോ അതോ ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണോമോ എന്ന് തീരുമാനിക്കാം.
ക്രിയേറ്റിവായിട്ടുള്ള ആളുകള്‍ സുരക്ഷ നോക്കില്ല. അതൊരു ഉള്‍പ്രേരണ ആണ്. നമുക്കൊന്നും ചെയ്യാനും പറ്റില്ല. ക്രീയേറ്റിവായ ഒരാള്‍ എന്തെങ്കിലും പുതിയതായി ചെയ്ത് കൊണ്ടേയിരിക്കും.
അല്ലെങ്കില്‍ പറ്റില്ല. അതുകൊണ്ട് സുരക്ഷയ്ക്ക് രണ്ടാം സ്ഥാനം കൊടുത്തിട്ടാവും അത് തെരഞ്ഞെടുക്കുക. എനിക്ക് വെല്ലുവിളി തോന്നിയ കഥാപാത്രം കാഞ്ചന ആണ്.
കാരണം ആ വേഷം കടുപ്പമുള്ളതായിരുന്നു. ഞാനും ആ കാരക്ടറും രണ്ട് വിപരീത ദിശയില്‍ ഉള്ളതാണ്. അങ്ങനെ വരുമ്പോള്‍ ഉള്ളില്‍ നിന്നൊരു പ്രതിരോധം ഉണ്ടാവും. എനിക്കറിയില്ല ഈ റോള്‍ എങ്ങനെയാണ് ചെയ്യുക എന്ന സംശയവും ഉണ്ടായി. അത് മാത്രമായിരുന്നു ഒരു വെല്ലുവിളി തോന്നിയ കഥാപാത്രം-നിത്യ പറയുന്നു.