ധനുഷ് വളരെ ബഹുമാനം തരുന്ന വ്യക്തിയാണ്. എന്റെ നല്ല സുഹൃത്താണ്. സിനിമയെ വളരെ പാഷനോടെ കാണുന്ന വ്യക്തിയാണ് ധനുഷ്.
അതേ പാഷൻ വെച്ചു പുലർത്തുന്നവരെ നടൻ വളരെധികം അഭിനന്ദിക്കും. മെലിഞ്ഞ ശരീരത്തിന്റെ പേരിൽ നേരത്തെ ഒരുപാട് പരിഹാസങ്ങൾ കേട്ട നടനാണ് ധനുഷ്.
ഇതേപ്പറ്റി എന്നോട് നടൻ തന്നോട് സംസാരിച്ചിട്ടുണ്ട്. ബോഡി ഷെയ്മിംഗ് താൻ ചെയ്യുകയേ ഇല്ല. കാരണം താനത് ഒരുപാട് അനുഭവിച്ചിട്ടുണ്ട്.
ഒരിക്കലും മറ്റൊരാൾ തടിച്ചിട്ടാണോ മെലിഞ്ഞിട്ടാണോ എന്ന് താൻ ചിന്തിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നെ സംബന്ധിച്ച് അത് വളരെ റിഫ്രഷിംഗ് ആയിരുന്നു.
കാരണം എല്ലാവരും അങ്ങനെയാണ്. പക്ഷെ അദ്ദേഹത്തിന് അതൊന്നും പ്രശ്നമായിരുന്നില്ല. നീ തടിച്ചിരിക്കുമ്പോഴാണ് നല്ല ഭംഗിയുള്ളത്.
അങ്ങനെ തന്നെ ഇരിക്ക് എന്ന് പറഞ്ഞു. തടിച്ചിരിക്കുമ്പോഴാണ് നല്ലത്. കുറച്ച് ഭക്ഷണം കഴിച്ചിട്ട് വാ, ചബ്ബിയായിരുന്നാൽ ക്യൂട്ട് ആയിരിക്കും എന്നൊക്കെ പറയുമായിരുന്നു.
എനിക്ക് വേറെ സിനിമകൾ ചെയ്യാനുണ്ട്, തടിച്ചിരിക്കാൻ പറ്റില്ലെന്നാണ് ഞാൻ അപ്പോൾ പറഞ്ഞത്. -നിത്യ മേനോൻ