പ്രളയകാലത്ത് താന്‍ കേരളത്തിന് വേണ്ടി ഒന്നും ചെയ്തില്ല എന്ന വിമര്‍ശനങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞ് നടി നിത്യാ മേനോന്‍. നിങ്ങള്‍ കാണുന്നില്ല എന്നതിന്റെ അര്‍ത്ഥം ഞാന്‍ ഒന്നും ചെയ്യുന്നില്ല എന്നല്ലെന്ന് നിത്യാ മേനോന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നിത്യ ഇക്കാര്യം വ്യക്തമാക്കിയത്. നിത്യ അഭിനയിച്ച ബോളിവുഡ് ചിത്രം മിഷന്‍ മംഗള്‍ ഓഗസ്റ്റ് 15ന് തിയേറ്ററില്‍ എത്തുകയാണ്.
ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് താഴെയാണ് പലരും വിമര്‍ശനവുമായി എത്തിയത്. എന്നാല്‍ താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറില്ലെന്നും, അത്തരം പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങള്‍ ഒരാളെ സഹായിക്കുന്നതെങ്കില്‍ അതില്‍ അര്‍ത്ഥമില്ലെന്നും നിത്യാ മേനോന്‍ പറഞ്ഞു. മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് മുമ്പ് ഒരിക്കലെങ്കിലും താന്‍ എന്തു ചെയ്തു എന്ന് അവനവനോട് ചോദിക്കണമെന്നും ഇത് ചോദിച്ചാല്‍ ഒരിക്കലും മറ്റുള്ളവരുടെ നേരെ വിരല്‍ ചൂണ്ടാന്‍ നിങ്ങള്‍ക്ക് സാധിക്കില്ലെന്നും നിത്യാ മേനോന്‍ പറഞ്ഞു.
സിനിമ പ്രമോഷന്‍ എന്നത് താന്‍ ചെയ്യുന്ന ജോലിയുടെ ഭാഗമാണെന്നും അത് തനിക്ക് ചെയ്‌തേ പറ്റൂവെന്നും അതിന് ആരും പ്രത്യേകിച്ച് പണമൊന്നും തരുന്നില്ലെന്നും നിത്യാ മേനന്‍ പറഞ്ഞു. ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗള്‍യാന്റെ കഥ പറയുന്ന മിഷന്‍ മംഗളിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം നടത്തുകയാണ് നിത്യ.ഐഎസ്ആര്‍ഒയിലെ ഒരു സാറ്റലൈറ്റ് ഡിസൈനറായാണ് നിത്യ ചിത്രത്തിലെത്തുന്നത്. തനിക്ക് വളരെ മികച്ച അനുഭവമാണ് ബോളിവുഡില്‍ ലഭിച്ചത്. ആദ്യ സിനിമ മിഷന്‍ മംഗള്‍ ആയതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. നല്ല സിനിമകളുടെ ഭാഗമാകണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നതാണ്. ഇത് വളരെ നല്ല അനുഭവമാണ് എന്നുമായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ നിത്യ പറഞ്ഞത്.
അക്ഷയ് കുമാര്‍, വിദ്യ ബാലന്‍, തപ്‌സി പന്നു, സൊനാക്ഷി സിന്‍ഹ, കൃതി കുല്‍ഹാരി, ശര്‍മന്‍ ജോഷി എന്നിങ്ങനെ വന്‍ താരനിരയുണ്ട് ‘മിഷന്‍ മംഗള്‍’ ചിത്രത്തില്‍. ഇന്ത്യയുടെ ചൊവ്വാദൗത്യത്തെ ആസ്പദമാക്കിയാണ് സിനിമ. അസാധ്യമെന്ന് കരുതിയ ഒരു വലിയ ദൗത്യം സാധ്യമാക്കിയ ശാസ്ത്രജ്ഞരുടെ നിശ്ചയദാര്‍ഢ്യവും അധ്വാനവുമെല്ലാം ചേര്‍ത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. ജഗന്‍ സാക്ഷിയാണ് ‘മിഷന്‍ മംഗളി’ന്റെ സംവിധായകന്‍. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും സംയുക്തമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.