ചലച്ചിത്ര നടിമാരേക്കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത സമൂഹമാണ് നമ്മുടേത്. അവര്‍ പ്രശസ്തരും തിരക്കുള്ളവരും ആണെങ്കില്‍ കഥകളുടെ ആഴവും കൂടും. അത്തരത്തിലുള്ള വേട്ടയാടലിന് ഇരയാക്കപ്പെട്ട വ്യക്തിയാണ് നടി നിത്യ മേനോനും. വിവാഹനായ കന്നഡ സൂപ്പര്‍താരവുമായി നിത്യാ മേനോന് പ്രണയത്തിലാണെന്ന രീതിയില്‍ അടുത്തിടെ ധാരാളം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതിന്റെ സത്യാവസ്ഥയെക്കുറിച്ച് അടുത്തിടെ ഒരഭിമുഖത്തില്‍ നടി വ്യക്തമാക്കുകയുണ്ടായി.
നിത്യയുടെ വാക്കുകള്‍ ഇങ്ങനെ…പ്രണയമുണ്ടായിരുന്നു, പ്രായവും പക്വതയുമാകും മുമ്പ്. 18ാം വയസില്‍ പ്രണയിച്ച ആള് ജീവിതത്തിലും കരിയറിലും കൂടെ ഉണ്ടാകും എന്നു കരുതി. എന്നാല്‍ പൊരുത്തക്കേടുകള്‍ വന്നപ്പോള്‍ ആ ബന്ധം അവസാനിപ്പിച്ചു. ഇപ്പോള്‍ വിവാഹം കഴിക്കണമെന്ന് തനിക്ക് നിര്‍ബന്ധമൊന്നുമില്ല. അനുയോജ്യനല്ലാത്ത ഒരാള്‍ക്കൊപ്പം ജീവിച്ച് തീര്‍ക്കാനുള്ളതല്ല തന്റെ ജീവിതമെന്നും നിത്യ പറയുന്നു.
ശരിക്കും മനസിലാകുന്ന പുരുഷനെ ലഭിച്ചെങ്കിലേ വിവാഹ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാള്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഒരാളെ താന്‍ പ്രണയിച്ചിരുന്നു. അത് ആരാണെന്നു വെളിപ്പെടുത്തേണ്ട അവസരമല്ല ഇത്. ഓരോ സിനിമ ചെയ്യുമ്പോഴും നായകനുമായി ചേര്‍ത്ത് കഥകള്‍ പ്രചരിക്കാറുണ്ട്. ഇത് പതിവായതിനാല്‍ ഇതിനോടൊന്നും പ്രതികരിക്കാറില്ല. മറുഭാഷയില്‍ അഭിനയിച്ചപ്പോള്‍ വിവാഹിതരായ നായകന്മാരുമായി ചേര്‍ത്തുവെച്ചുള്ള പ്രണയ കഥകള്‍ എനിക്ക് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. മറ്റൊരാളുടെ കുടുംബജീവിതത്തിലേയ്ക്ക് എന്നെ വലിച്ചിഴയ്ക്കുന്നത് ആര്‍ക്കായാലും വലിയ പ്രയാസം ഉണ്ടാക്കും. നടി പറയുന്നു. വിജയ് ചിത്രം മെര്‍സലിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്ന നിത്യ വീണ്ടും മുന്‍നിരയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.