തെന്നിന്ത്യന് ഭാഷയില് തന്റേതായ ഒരു സ്ഥാനം നേടിയ നടിയാണ് നിത്യ മേനോന്. ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നിത്യ ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും നിത്യ ശ്രദ്ധ നേടിയിട്ടുണ്ട്. തിരുച്ചിത്രമ്പലത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്ഡും നിത്യയെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യന് സിനിമ ലോകത്ത് താരം തിളങ്ങി നില്ക്കുകയാണിപ്പോള്.
ഇപ്പോഴിതാ സിനിമയില് കാണുന്നതിനേക്കാള് വലിയ അഭിനേത്രിയാണ് വ്യക്തി ജീവിതത്തില് നിത്യ മേനോനെന്ന് പറയിപ്പിക്കുകയാണ് സോഷ്യല് മീഡിയയിലൂടെ പങ്കിട്ട ഒരു വീഡിയോ. പണ്ട് സമൂഹത്തില് നിലനിന്നിരുന്ന തൊട്ടുകൂടായ്മ നിത്യക്ക് ഉണ്ടെന്നാണ് ചിലര് വീഡിയോക്കു നല്കുന്ന കമന്റുകള്.
ജയം രവിക്കൊപ്പം നിത്യ നായികയായി അഭിനയിക്കുന്ന പുതിയ സിനിമയാണ് കാതലിക്ക നേരമില്ലൈ. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പ്രമോഷന് വീഡിയോയിലാണ് സംഭവം നടന്നത്. ഈ വര്ഷത്തെ പൊങ്കല് പ്രമാണിച്ച് തിയറ്ററുകളില് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് നിത്യ മേനോന് അടക്കമുള്ള താരങ്ങള്.
14 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അടുത്തിടെ നടന്നിരുന്നു. പരിപാടിക്ക് എത്തിയ സിനിമയിലെ നായകനായ ജയം രവിയെ കെട്ടിപ്പിടിച്ചു കൊണ്ടാണ് താരം സ്നേഹം പങ്കുവച്ചത്. പിന്നാലെ സംവിധായകന് മിഷ്കിനെ കണ്ടപ്പോള് അദ്ദേഹത്തിന്റെ കവിളില് ചുംബിച്ചു. പിന്നാലെ മിഷ്കിന് നിത്യ മേനോന്റെ കൈയില് തിരികെ ചുംബിക്കുകയും ചെയ്തു.
പക്ഷേ വേണ്ടപ്പെട്ടവരുമായി സ്നേഹവും സൗഹൃദവും പ്രകടിപ്പിച്ച താരം ഇതേ സമയത്ത് തന്നെ അസിസ്റ്റന്റ് ആയ ഒരാള് ഷേക്ക് ഹാന്ഡിനായി കൈ വേണ്ടി നീട്ടിയെങ്കിലും നിത്യ ആതു നിരസിച്ചു. വേദിയിലേക്ക് സംസാരിക്കുന്നതിനായി എത്തിയപ്പോഴാണ് മൈക്കിന്റെ സൈഡില് നിന്നൊരാള് നടിയുടെ നേരെ കൈകള് നീട്ടുന്നത്. അതിന് സമ്മതമല്ലെന്ന് അറിയിച്ച താരം, തനിക്ക് സുഖമില്ലെന്നും ഇനി വല്ല കോവിഡോ മറ്റോ ആണെങ്കില് നിങ്ങള്ക്കും വരും എന്നായിരുന്നു സ്റ്റേജില് നിന്ന് ആളോട് മറുപടിയായി നിത്യ പറഞ്ഞത്.
ഇതോടെ അദ്ദേഹം കൈമാറ്റുകയും ചെയ്തു.വീഡിയോ വൈറലായതോടെ പൊതുവേദിയില് വെച്ച് താരം അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമായ പ്രവര്ത്തിയാണ് ചെയ്തതെന്ന് ആളുകള് കുറിച്ചു. സുഖമില്ലെന്നും കോവിഡ് പകരം എന്നും പറഞ്ഞ് ഷേക്ക് ഹാന്ഡ് പോലും നല്കാത്ത നടിയാണ് മറ്റുള്ളവരെ കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുക്കുകയുമൊക്കെ ചെയ്തത്. ശരിക്കും ഇത് നടി തരംതിരിവ് ചെയ്തതാണെന്നും തൊട്ടുക്കുടായ്മ ഉള്ളത് കൊണ്ടാണ് നടി ഇങ്ങനെ ചെയ്തത് എന്നും കമന്റുകളുണ്ട്.