സിനിമയില്‍ എനിക്ക് വളരെ ചുരുക്കം സുഹൃത്തുക്കള്‍ മാത്രമേ ഉള്ളു. കൂടുതല്‍ അടുപ്പം കൂടെ പഠിച്ചവരോട് ആണ്.
നവ്യയും കുടുംബവുമായി നല്ല സൗഹൃദമുണ്ട്. അതുപോലെ തന്നെയാണ് സംയുക്ത ചേച്ചിയും. കണ്ടാല്‍ നല്ല സാമ്യമുണ്ട്. അതുകൊണ്ട്് ചേച്ചിയോട് വല്ലാത്തൊരു അടുപ്പമുണ്ട്.
ഇപ്പോള്‍ ഞങ്ങള്‍ താമസിക്കുന്നത് കോഴിക്കോട് ആണ്. മോള് പഠിക്കുന്നത് ദേവഗിരിയിലാണ്. വിവാഹത്തിന് മുന്‍പേ തന്നെ ഞാന്‍ സമ്മതം വാങ്ങിയിട്ടുള്ള കാര്യം അത് മാത്രമാണ്.
അദ്ദേഹത്തിന്റെ കുടുംബം കാശ്മീരിലാണ്. വിവാഹശേഷം ഞാന്‍ അവരുടെ ഭക്ഷണരീതിയും ജീവിതവുമാണ് പിന്തുടരുന്നത്. പക്ഷേ എവിടെ ജീവിക്കണം എന്നതില്‍ എന്റെ താല്പര്യത്തിനാണ് പ്രധാന്യം നല്‍കിയത്.
ഓരോ ആറുമാസം കൂടുമ്പോഴും ഞങ്ങള്‍ ഭര്‍ത്താവിന്റെ നാട്ടില്‍ പോകാറുണ്ട്. ഇടയ്ക്ക് അച്ഛനും അമ്മയും ഇവിടെ വന്ന് നില്‍ക്കാറുണ്ട്. -നിത്യ ദാസ്