ഈ പറക്കും തളിക എന്ന സിനിമയും അതിലെ ബാസന്തിയെയും മലയാളികള്‍ ഒരിക്കലും മറക്കില്ല. ബാസന്തിയായി എത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നിത്യ ദാസ് പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും നിത്യ അഭിനയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ നിത്യ പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
സാരിയിലുളള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. അതി സുന്ദരിയാണ് ചിത്രങ്ങളില്‍ നിത്യ.
43 വയസായെന്നും, രണ്ട് കുട്ടികളുടെ അമ്മയാണെന്നും കണ്ടാല്‍ പറയില്ല എന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. എങ്ങനെ ഈ സൗന്ദര്യം കാത്തു സുക്ഷിക്കുന്നു എന്നതാണ് പലരുടെയും സംശയം.