ഭർത്താവിന് ഓവർ വൃത്തിയാണ്. എനിക്കും നല്ല വൃത്തി വേണം. അതുകൊണ്ടാണ് വൃത്തിയുടെ കാര്യത്തിൽ ശ്രദ്ധയുള്ള ഒരാളെ വിവാഹം ചെയ്തത്.
പക്ഷെ ഭർത്താവിന് ഭ്രാന്തമായ വൃത്തിയാണെന്ന് ഞാൻ മനസിലാക്കിയത് പിന്നീടാണ്. ഒരു ചെറിയ പൊടിപോലും പാടില്ല. അതിന്റ പേരിൽ അദ്ദേഹം ഞങ്ങളെ വഴക്ക് പറയും.
വഴക്ക് പറഞ്ഞുകൊണ്ടായിരിക്കും അദ്ദേഹം വീണ്ടും വൃത്തിയാക്കുക. ഞങ്ങൾ ഇപ്പോൾ അദ്ദേഹം വഴക്ക് പറയുമ്പോൾ അത് മൈൻഡ് ചെയ്യാതെയായി. ഭർത്താവിന്റെ വീട്ടുകാർക്ക് ഞാൻ മലയാളം പറയുന്നതിനോട് താൽപര്യമില്ല.
ഞാൻ മലയാളത്തിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ അവർ വന്ന് പറയും ഓൺലി ഹിന്ദിയെന്ന്. ഭർത്താവിന്റെ കുടുംബത്തിലെ ആളുകളുടെ കണ്ണുകൾ മനോഹരമാണ്.
മകൾ ജനിക്കുന്നതിന് മുമ്പുതന്നെ അവൾക്ക് നൈന എന്ന പേര് ഞാൻ കണ്ടുവച്ചിരുന്നു. മകളുടെ കണ്ണിന് എന്തെങ്കിലും പ്രത്യേകത വേണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. അതുപോലെ സംഭവിച്ചു. അവൾക്ക് പൂച്ചക്കണ്ണുകൾ ലഭിച്ചു. -നിത്യ ദാസ്