ഒടുവില്‍ നിത്യാ മേനോന്‍ മനസുതുറന്നിരിക്കുകയാണ്. മലയാളത്തെ ഉപേക്ഷിച്ച് അന്യഭാഷകളിലേക്ക് ചേക്കേറിയതല്ലെന്നും മലയാളത്തില്‍ തനിക്കൊപ്പം അഭിനയിക്കാന്‍ പലര്‍ക്കും മടിയാണെന്നുമാണ് നടി പറഞ്ഞിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നിത്യയുടെ തുറന്നുപറച്ചില്‍. താന്‍ പലപ്പോഴും അഹങ്കാരിയായി ചിത്രീകരിക്കപ്പെട്ടുവെന്നും അതുകൊണ്ട് തനിക്കൊപ്പം ജോലി ചെയ്യാന്‍ പല താരങ്ങള്‍ക്കും ബുദ്ധിമുട്ടാണെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും നടി പറയുന്നു. എനിക്കിപ്പോള്‍ അത്ര തിരക്കൊന്നുമില്ല. ഒരു വലിയ താരമായിട്ടില്ലെന്നും അറിയാം. ബുദ്ധിമുട്ടില്ലാതെ ജോലി ചെയ്യാനാവുന്നിടത്ത് അവസരങ്ങള്‍ ലഭിച്ചാല്‍ സ്വീകരിക്കുന്നുണ്ട്. എല്ലാത്തിലുമുപരി സന്തോഷമായി ഇരിക്കുകയെന്നതിലല്ലേ കാര്യം? എന്നെ ബഹുമാനിക്കുന്നവര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാനാണ് താല്‍പര്യം.”
പിന്നെ ഏതെങ്കിലും ഒരു ഭാഷയില്‍ മാത്രം ശ്രദ്ധിക്കണമെന്നും തോന്നിയിട്ടില്ല. ആളുകള്‍ പൊതുവെ കരുതുന്നത് അഭിനേതാക്കളൊക്കെ കള്ളം പറയുന്നവരാണെന്നാണ്. സത്യസന്ധമായി സംസാരിക്കാത്തവരെന്ന്. പക്ഷേ ഇനി നിങ്ങള്‍ മനസില്‍ തോന്നുന്നത് തുറന്നുപറയാന്‍ തുടങ്ങിയാലോ അതിനും വിമര്‍ശനമേല്‍ക്കേണ്ടിവരും. നമ്മള്‍ പറയുന്നത് പലപ്പൊഴും വളച്ചൊടിക്കപ്പെടും. എന്നോടൊപ്പം ജോലി ചെയ്യാന്‍ പല താരങ്ങളും ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ടെന്ന് സിനിമയിലെ സുഹൃത്തുക്കള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും നിത്യ പറയുന്നു.
നിത്യമേനോനുമായി ബന്ധപ്പെട്ട് സിനിമയില്‍ വിവാദം ഉണ്ടാകുന്നത് ഇത് ആദ്യ സംഭവമല്ല. ടി.കെ. രാജീവ്കുമാറിന്റെ തല്‍സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു സംഭവം. അതിനെക്കുറിച്ച് നിത്യ അടുത്തിടെ പറഞ്ഞത് ഇങ്ങനെ- ഷോട്ട് കഴിഞ്ഞ ഉച്ചഭക്ഷണം കഴിക്കാനായി അരമണിക്കൂര്‍ സമയം അനുവദിച്ചതാണ്. ആ സമയത്താണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ചിലര്‍ കാണാന്‍ വന്നിട്ടുണ്ടെന്ന് എന്നോട് പറയുന്നത്. ഇവര്‍ ആരൊക്കെയാണെന്ന് എനിക്ക് അറിയില്ല. അറിയേണ്ട ആവശ്യവുമില്ല. ഷൂട്ടിംങ് സമയത്ത് എന്റെ ജോലി ഭംഗിയായി നിര്‍വഹിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. ഭക്ഷണത്തിനുശേഷം എനിക്ക് മേക്കപ്പിടണം. ഷോട്ടുണ്ട്. അതിനാല്‍ മാനേജറോട് കാര്യങ്ങള്‍ സംസാരിക്കണമെന്ന് ഞാന്‍ പറഞ്ഞു. ഇവര്‍ വരുമെന്ന് എന്നെ മുന്‍കൂട്ടി അറിയിക്കുകയോ വരുന്നതിന് മുമ്പ് വിളിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല.
ഞാന്‍ ജോലിചെയ്യുന്നതിനിടെയാണ് അവര്‍ വന്നത്. ജോലിയില്‍ തടസമുണ്ടാക്കുന്നത് ആരായാലും അത് അംഗീകരിക്കാനാവില്ല. എന്റെ മാനേജറോട് സംസാരിച്ച് ഷൂട്ടിംങ് കഴിഞ്ഞശേഷം വൈകുന്നേരമോ മറ്റൊ എന്നോട് സംസാരിക്കാവുന്നതേയുള്ളൂ. വിലക്കിന് കാരണം ഇതാണെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. ഇത്ര നിസാരകാര്യങ്ങള്‍ വലിയ പ്രശ്‌നമാക്കേണ്ട ആവശ്യമില്ല. തങ്ങള്‍ വലിയ ആള്‍ക്കാരാണ് എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല. എന്റെ പണി കൃത്യമായി ചെയ്യുക എന്നതാണ് ആ സമയത്ത് എന്റെ കടമയെന്നും നിത്യ പറയുന്നു. ഇപ്പോള്‍ മലയാളത്തിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് നിത്യ.