മലയാളി നടിമാര്‍ ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ആദ്യം അമലപോളായിരുന്നു. ഇപ്പോള്‍ ഇതാ നിത്യമേനോന്. ഈച്ചയെന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ കിച്ച സുദീപുമായി നിത്യ കടുത്ത പ്രേമത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സുദീപ് ഭാര്യയെ ഉപേക്ഷിച്ചെന്നും ഒന്നിച്ചാണ് ഇരുവരും താമസമെന്നും പാപ്പരാസികള്‍ പറയുന്നു.
കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിനിടെ ഗോസിപ്പുകള്‍ക്ക് മറുപടിയുമായി നിത്യാ മേനോന് എത്തി. നിത്യയുടെ മറുപടി ഇങ്ങനെ- ഓരോ സിനിമ ചെയ്യുമ്പോഴും ഇത്തരം കഥകള്‍ പ്രചരിക്കാറുണ്ട്. കേട്ടുപഴകിയതിനാല് ഇതിനോടൊന്നും പ്രതികരിക്കാന്‍ നില്‍ക്കാറില്ല. വിവാഹിതരായ നായകന്മാരുമായി ചേര്‍ത്തുവച്ച് പ്രണയകഥകളുണ്ടാക്കുന്നത് എന്നില്‍ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. മറ്റൊരാളുടെ കുടുംബജീവിതത്തിലേക്ക് എന്നെ അനാവശ്യമായി വലിച്ചിഴക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അങ്ങനെ എന്തെങ്കിലും യഥാര്‍ത്ഥത്തില്‍ ഉണ്ടെങ്കില്‍ അത് എന്റെ വ്യക്തിപരമായ കാര്യമാണ്- നിത്യ പറയുന്നു.
എന്നാല്‍ സത്യം ഇതൊന്നുമല്ലെന്നാണ് അണിയറയില്‍ വര്‍ത്തമാനം. നിത്യ ഏതൊക്കെ സിനിമയില്‍ അഭിനയിക്കണമെന്ന് തീരുമാനിക്കുന്നത് സുദീപാണത്രേ. കഥ സുദീപിനും കൂടി ഇഷ്ടപ്പെട്ടാല്‍ മാത്രമേ കരാര്‍ ഒപ്പിടുകയുള്ളുവെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.