സിനിമയിൽ ക്ലിയർ കട്ടായ ഹൈറാർക്കിയുണ്ടെന്ന് നിത്യാ മേനോൻ. ഹീറോ, ഡയറക്ടർ, നായിക… അങ്ങനെയാണ് കാരവാനിടുക. സ്റ്റേജിലേക്ക് വിളിക്കുന്നതും അതിനനുസരിച്ചാണ്. ഇതെന്നെ ഏറെ അലട്ടുന്നുണ്ട്. ഇതുപോലൊരു ജീവിതം ജീവിക്കണോ എന്ന് തോന്നും. വളരെ ചെറിയ മനസുകളാണ്.
സാധാരണ പോലെ പെരുമാറുക. ആളുകൾക്ക് അവർ അർഹിക്കുന്ന ക്രെഡിറ്റ് നൽകുക. അത് സ്ത്രീയായാലും പുരുഷനായാലും. പക്ഷെ കൊടുക്കില്ല. നടന് മാത്രമേ ക്രെഡിറ്റുള്ളൂ. നടൻമാർ പെർഫോം ചെയ്യുമ്പോൾ സെറ്റ് മുഴുവൻ ക്ലാപ്പ് ചെയ്യുന്നത് കണ്ടിട്ടുണ്ട്.
പക്ഷെ സാധാരണ പെർഫോമൻസായിരിക്കുമത്. അതേസമയം ഞാൻ പെർഫോം ചെയ്യുമ്പോൾ ഷോട്ട് അവർക്കിഷ്ടപ്പെടും. പക്ഷെ സെറ്റ് പൂർണ നിശബ്ദതയിലായിരിക്കും എന്ന് നിത്യാ മേനോൻ.