ചുരുങ്ങിയ കാലയളവിനുള്ളില്‍ മലയാളി പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ നായികയാണ് നിത്യാമേനോന്.
നിരവധി ഹിറ്റ് മലയാള ചിത്രങ്ങളിലെ നായികയായ നിത്യ ഇടയ്ക്കു മലയാള സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്നു.
തമിഴിലും തെലുങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന തന്നെ മലയാളം ഒഴിവാക്കിയതാണെന്നു താരം നേരത്തെ പറഞ്ഞിരുന്നു. ഒരഭിമുഖത്തിലാണ് നിത്യ ഇക്കാര്യം തുറന്നു പറഞ്ഞത്.
എന്നെ ബഹുമാനിക്കുന്നവര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാനാണ് എനിക്ക് താല്പര്യം.
ഏതെങ്കിലും ഒരു ഭാഷയില്‍ മാത്രം ശ്രദ്ധിക്കണമെന്നു തോന്നിയിട്ടില്ല. ആളുകള്‍ പൊതുവെ കരുതുന്നത് അഭിനേതാക്കളൊക്കെ കള്ളം പറയുന്നവരാണെന്നാണ്.
പക്ഷേ ഇനി നിങ്ങള്‍ മനസില്‍ തോന്നുന്നത് തുറന്നുപറയാന്‍ തുടങ്ങിയാലോ അതിനും വിമര്‍ശനമേല്‍ക്കേണ്ടിവരും. നമ്മള് പറയുന്നത് പലപ്പോഴും വളച്ചൊടിക്കപ്പെടും.
എന്നോടൊപ്പം ജോലി ചെയ്യാന്‍ പല താരങ്ങളും ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ടെന്ന് സിനിമയിലെ സുഹൃത്തുക്കള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
എനിക്കിപ്പോള്‍ അത്ര തിരക്കൊന്നുമില്ല. ഒരു വലിയ താരമായിട്ടില്ലെന്നും അറിയാം.
എല്ലാത്തിലുമുപരി സന്തോഷമായി ഇരിക്കുകയെന്നതിലല്ലേ കാര്യം- നിത്യ ചോദിച്ചു.
-പിജി