വിവാഹം നടത്തി, ഇനി ബ്രേ​ക്ക് എ​ടു​ത്താ​ല്‍ ഗ​ര്‍​ഭി​ണി​യാ​ക്കും!

ന​ടി നി​ത്യ മേ​നോ​ന്‍ വി​വാ​ഹി​ത​യാ​കാ​നൊ​രു​ങ്ങു​ന്നു എ​ന്ന വാ​ര്‍​ത്ത ഈ ​അ​ടു​ത്തി​ടെ പ്ര​ച​രി​ച്ചി​രു​ന്നു.

മ​ല​യാ​ള​ത്തി​ലെ ഒ​രു യു​വ ന​ട​നാ​ണ് വ​ര​നെ​ന്നും വാ​ര്‍​ത്ത​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​വാ​ര്‍​ത്ത ത​ള്ളി​ക്ക​ള​ഞ്ഞു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് നി​ത്യ മേ​നോ​ന്‍.

എ​ന്‍റെ വി​വാ​ഹ വാ​ര്‍​ത്ത​ക​ളൊ​ക്കെ ഇ​തി​നോ​ട​കം വ​ന്നു ക​ഴി​ഞ്ഞു. ഇ​നി​യൊ​രു ബ്രേ​ക്ക് എ​ടു​ത്താ​ല്‍ ഗ​ര്‍​ഭി​ണി​യാ​ണെ​ന്നു വ​രെ ക​ഥ​ക​ള്‍ പ്ര​ച​രി​ക്കും.

ന​ടീ​ന​ട​ന്മാ​ര്‍ ബ്രേ​ക്ക് എ​ടു​ക്കു​ന്ന​തി​നേ​ക്കു​റി​ച്ച് ആ​ളു​ക​ള്‍​ക്ക് മ​ന​സി​ലാ​വി​ല്ല. ഞാ​ന്‍ ഇ​തി​ന് മു​മ്പ് ബ്രേ​ക്ക് എ​ടു​ത്ത​പ്പോ​ഴും ഗ​ര്‍​ഭി​ണി​യാ​ണെ​ന്നൊ​ക്കെ ക​ഥ​ക​ള്‍ വ​ന്നി​രു​ന്നു.

ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന ആ​ളു​ക​ള്‍ കു​റ​ച്ചു​കൂ​ടി​യെ​ങ്കി​ലും ക്രി​യേ​റ്റീ​വാ​ക​ണം- നി​ത്യ മേ​നോ​ന്‍ പ​റ​ഞ്ഞു.

ന​വാ​ഗ​ത​യാ​യ ഇ​ന്ദു വി.​എ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന 19 (1) (a) ആ​ണ് നി​ത്യ​യു​ടെ ഏ​റ്റ​വും പു​തി​യ സി​നി​മ.

വി​ജ​യ് സേ​തു​പ​തി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍. പൊ​ളി​റ്റി​ക്ക​ല്‍ ഡ്രാ​മ വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന ചി​ത്ര​മാ​ണി​ത്.

നി​ര്‍​മ്മാ​ണം ആ​ന്‍റോ ജോ​സ​ഫും നീ​ത പി​ന്‍റോ​യു​മാ​ണ്. ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, ആ​ന്‍ മെ​ഗാ മീ​ഡി​യ എ​ന്നി​വ​യാ​ണ് ബാ​ന​റു​ക​ള്‍.

ഛായാ​ഗ്ര​ഹ​ണം മ​നേ​ഷ് മാ​ധ​വ​ന്‍. എ​ഡി​റ്റിം​ഗ് വി​ജ​യ് ശ​ങ്ക​ര്‍. സം​ഗീ​തം ഗോ​വി​ന്ദ് വ​സ​ന്ത, വ​സ്ത്രാ​ല​ങ്കാ​രം സ​മീ​റ സ​നീ​ഷ്, സൗ​ണ്ട് ഡി​സൈ​ന്‍ എം ​ആ​ര്‍ രാ​ജാ​കൃ​ഷ്ണ​ന്‍,

ഡി​സൈ​ന്‍​സ് ഓ​ള്‍​ഡ് മ​ങ്ക്‌​സ്. വി​ജ​യ് സേ​തു​പ​തി​യു​ടെ ര​ണ്ടാ​മ​ത്തെ മ​ല​യാ​ള ചി​ത്ര​മാ​ണി​ത്. മു​ന്പ് ജ​യ​റാം നാ​യ​ക​നാ​യ മാ​ര്‍​ക്കോ​ണി മ​ത്താ​യി​യി​ല്‍ അ​തി​ഥി താ​ര​മാ​യി വി​ജ​യ് സേ​തു​പ​തി എ​ത്തി​യി​രു​ന്നു.

Related posts

Leave a Comment