തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് നിത്യ മേനോൻ. മലയാളിയായ നിത്യ ബംഗളൂരുവിലാണ് ജനിച്ച് വളർന്നത്. ‘ആകാശ ഗോപുരം’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. പിന്നീട് അന്യഭാഷകളിലും സജീവമായി.
അവിവാഹിതരായ താരസുന്ദരിമാരിൽ ഒരാൾ കൂടിയാണ് 35കാരിയായ നിത്യ. നിത്യ മേനോൻ വിവാഹിതയാകാൻ ഒരുങ്ങുന്നു എന്ന തരത്തിൽ വീണ്ടും അഭ്യൂഹങ്ങൾ പരക്കുകയാണ്. നടിയുടെ ബാല്യകാല സുഹൃത്തുമായി വളരെ നാളുകളായി പ്രണയത്തിലാണെന്നും വരൻ മോളിവുഡിലെ ഒരു സ്റ്റാർ ഹീറോ കൂടിയാണെന്നും പ്രചരിക്കുന്ന റിപ്പോർട്ടുകൾ പറയുന്നു.
ഇതാദ്യമായല്ല നിത്യ മേനോന്റെ വിവാഹവാർത്ത ഗോസിപ്പ്കോളങ്ങളിൽ നിറയുന്നത്. നിത്യാ മേനോന്റെ വിവാഹത്തെക്കുറിച്ച് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും താരം അത് നിരസിച്ചിരുന്നു. പുതിയ റിപ്പോർട്ടുകളിൽ പറയുന്ന നിത്യാ മേനോന്റെ സീക്രട്ട് മാൻ ആരാണെന്നതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.
ഒരു വർഷം മുമ്പ് ആറാട്ട് സിനിമയുമായി ബന്ധപ്പെട്ട് തിയറ്ററിന് മുന്നില്‍ അഭിപ്രായം പറഞ്ഞ് സൈബര്‍ ഇടങ്ങളില്‍ വൈറലായ യുവാവ് തന്നെ പിറകെ നടന്ന് വല്ലാതെ കഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് നിത്യ മേനോന് വെളിപ്പെടുത്തിയിരുന്നു. നിത്യ മേനോനെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നും നിത്യയോട് പ്രണയമാണെന്നും ഇയാള്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
മാത്രമല്ല നിത്യ മേനോനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇയാള്‍ ഫേസ്ബുക്ക് കുറിപ്പുകളും പങ്കുവച്ചിരുന്നു. പോലീസില്‍ പരാതി കൊടുക്കാന്‍ പലരും നിര്‍ബന്ധിച്ചു. അയാളെക്കുറിച്ച് പ്രാര്‍ഥിക്കാന്‍ മാത്രമെ പറ്റൂ, എന്തോ ഒരു പ്രശ്നമുണ്ടെന്ന് തോന്നുന്നു എന്നാണ് അന്നു നിത്യ മേനോന് പറഞ്ഞത്.