കോവിഡ് ലോകമെങ്ങും ബാധിച്ചിരിക്കുന്നതിനാല്‍ പല രാജ്യങ്ങളിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് പൊതുയിടങ്ങളില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന് ലോകരാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഇതിനെ ആക്ഷേപിച്ച് വിവാദ ആള്‍ദൈവം നിത്യാനന്ദ രംഗത്തെത്തിയിരിക്കുകയാണ്.
‘ഞാന്‍ എല്ലായിടത്തുനിന്നും വിട്ടൊഴിഞ്ഞ് സ്വന്തമായി കൈലാസ എന്നൊരു രാജ്യം സ്ഥാപിച്ചപ്പോള്‍ ചില ഇന്ത്യക്കാര്‍ എന്നെ നോക്കി ചിരിച്ചു, പരിഹസിച്ചു. ഇപ്പോള്‍ ലോകമാകെ സമൂഹികമായ ഇടപെടലില്‍നിന്ന് എങ്ങനെ വിട്ടുനില്‍ക്കാമെന്നു ചിന്തിക്കുകയാണ്.
അന്ന് എന്നെ കളിയാക്കിയവര്‍ കോവിഡ്-19ല്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം തടവിലായിരിക്കുന്നു. പരമശിവന് നമ്മളെ രക്ഷിക്കും’ഇങ്ങനെയാണ് നിത്യാനന്ദ കുറിച്ചിരിക്കുന്നത്.
പീഡനക്കേസില്‍ കുറ്റാരോപിതനായ നിത്യാനന്ദ സ്വന്തം രാജ്യം സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്പോര്‍ട്ടും മന്ത്രിസഭയും ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഇടയ്ക്ക് പുറത്തു വന്നിരുന്നു. എന്നാല്‍ നിത്യാനന്ദ എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.