വി​വാ​ദ സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വ​ത്തി​ന് കോ​ട​തി​യി​ൽ തി​രി​ച്ച​ടി;  മ​ഠാ​ധി​പ​തി​യാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന  ഹ​ർ​ജി  മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി


ചെ​ന്നൈ: വി​വാ​ദ ആ​ൾ​ദൈ​വം നി​ത്യാ​ന​ന്ദ​യെ മ​ഠാ​ധി​പ​തി​യാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി. നാ​ഗ​പ​ട്ട​ണ​ത്തും തി​രു​വാ​രൂ​രും ഉ​ള്ള നാ​ലു മ​ഠ​ങ്ങ​ളി​ലെ നി​യ​മ​ന​ത്തി​ലാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.

നി​ത്യാ​ന​ന്ദ ഹാ​ജ​രാ​കാ​തി​രു​ന്ന​തോ​ടെ​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. വീ​ഡി​യോ കോ​ളി​ൽ എ​ങ്കി​ലും ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ ദൈ​വ​മാ​യ ഇ​യാ​ൾ ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പ്ര​തി​യാ​ണ്. പ്ര​തി​യാ​യ​തോ​ടെ 2019ൽ ​നി​ത്യാ​ന​ന്ദ ഇ​ന്ത്യ വി​ട്ടി​രു​ന്നു.

Related posts

Leave a Comment