ബംഗളൂരു: ആൾദൈവം നിത്യാനന്ദ തന്റെ രാജ്യമായ കൈലസത്തിൽ ‘റിസര്‍വ് ബാങ്ക്’ സ്ഥാപിച്ചതായി വെളിപ്പെടുത്തി.
സാമൂഹികമാധ്യമങ്ങളിലൂടെ നിത്യാനന്ദ തന്നെയാണ് കൈലാസത്തിൽ ‘റിസർവ് ബാങ്ക് ഓഫ് കൈലാസ’ എന്ന പേരിൽ ബാങ്ക് സ്ഥാപിച്ചതായി അറിയിച്ചിരിക്കുന്നത്. ഗണേശ ചതുർഥി ദിനത്തിൽ പുതിയ കറൻസി പുറത്തിറക്കുമെന്നും ബാങ്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും നിത്യാനന്ദയുടെ വീഡിയോയിലുണ്ട്. .
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന സംഭാവനകള്‍ കൈലസ കറന്‍സിയിലേക്ക് മാറ്റുമെന്നാണ് നിത്യാനന്ദ പറയുന്നത്. കറന്‍സിയുടെ സ്വഭാവവും പേരുമെല്ലാം ഓഗസ്റ്റ് 22ന് പ്രഖ്യാപിക്കും.
നാണയ വിനിമയം അടക്കം കൈലാസത്തിലെ എല്ലാ സാമ്പത്തിക ഇടപാടുകളും നിയമപരമാണെന്നാണ് നിത്യാനന്ദയുടെ അവകാശവാദം.
പെൺകുട്ടികളെ തടവിൽപാർപ്പിച്ച് പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ടതോടെയാണ് നിത്യാനന്ദ ഇന്ത്യയിൽനിന്ന് മുങ്ങിയത്. തുടർന്ന് കഴിഞ്ഞവർഷം അവസാനത്തോടെ സ്വന്തം രാജ്യം സ്ഥാപിച്ചതായും ഇയാൾ അവകാശപ്പെട്ടിരുന്നു.