
ചെന്നൈ: നിവാർ ചുഴലിക്കാറ്റ് ബുധനാഴ്ച രാത്രിയോടെ തമിഴ്നാട്, പുതുച്ചേരി തീരങ്ങളിൽ കര തൊടും. അടുത്ത 12 മണിക്കൂറിനുള്ളിൽ നിവാർ അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാനാണ് സാധ്യത.
ചെന്നൈ ഉൾപ്പെടെ ഏഴു ജില്ലകളിൽ ശക്തമായ കാറ്റ് വീശും. ചെന്നൈ നഗരത്തിൽ കനത്തമഴ പെയ്യുകയാണ്. മുൻകരുതൽ നടപടികളുടെ ഭാഗമായി താഴ്ന്നപ്രദേശങ്ങളിലുള്ളവരെ പുനരധിവാസ ക്യാന്പുകളിലേക്കു മാറ്റിപ്പാർപ്പിച്ചു. നഗരത്തിലെ തടാകവും നിറഞ്ഞൊഴുകാറായി.
അതേസമയം, ചെന്നൈ വിമാനത്താവളത്തിൽനിന്നുള്ള 12 വിമാനങ്ങൾ കൂടി റദ്ദാക്കി. വിമാനത്താവളത്തിൽ പ്രത്യേക കൺട്രോൺ റൂം തൂറക്കുകയും ചെയ്തു. പുതുക്കോട്ട, തഞ്ചാവൂർ, കടലൂർ, വിഴുപ്പുറം, ചെങ്കൽപ്പട്ട്, നാഗപട്ടണം തുടങ്ങി ഏഴു ജില്ലകളിൽ ട്രെയിൻ, ബസ് തുടങ്ങിയ ഗതാഗത സംവിധാനങ്ങൾ നിർത്തലാക്കി.