നാദാപുരം: ബസ് അപകടത്തിൽ അകാലത്തിൽ പൊലിഞ്ഞ കൂട്ടുകാരിയുടെ ദുരന്ത സ്മരണയിൽ നീറുന്ന ഓർമകളുമായി കഴിയുന്ന വിദ്യാർഥിനികൾക്ക് പൊതുമരാമത്ത് മന്ത്രിയുടെ വക കൈത്താങ്ങ്.ദിനേന നൂറുകണക്കിന് സ്കൂൾ കുട്ടികൾ കടന്നു പോകുന്ന നാദാപുരം ടൗണിലെ നടപ്പാതയ്ക്ക് കൈവരി നിർമിക്കുമെന്ന് മരാമത്ത് മന്ത്രി ജി.സുധാകരന്റെ പ്രഖ്യാപനമാണ് വിദ്യാർഥിനികളുടെ മനസിൽ ആശ്വാസത്തിന്റെ കുളിർ മഴ പെയ്യിച്ചത്.
ഗവ.യുപി സ്കൂൾ മുതൽ ബസ് സ്റ്റാൻഡ് വരെ 150 മീറ്റർ നീളത്തിലാണ് കൈവരി നിർമിക്കുക. ഇത് സംബന്ധമായി മന്ത്രി ജി.സുധാകരൻ നാദാപുരം ടിഐഎം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രതിനിധികൾക്ക് ഉറപ്പ് നൽകി.സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനി നാജിയ സകൂൾ വിട്ട് നടപ്പാതയിലൂടെ കൂട്ടുകാർക്കാപ്പം നടന്നു പോകുന്നതിനിടയിൽകെഎസ്ആർടിസി ബസിനടിയിൽ പെട്ട് മരണപ്പെട്ടിരുന്നു.