ബാലതാരമായി വന്ന് മലയാള സിനിമയില്‍ നായികയായ നടിയാണ് നിവേദ തോമസ്. ‘വെറുതേ ഒരു ഭാര്യ’ എന്ന ചിത്രത്തില്‍ ബാലതാരമായാണ് നിവേദ തോമസ് വെള്ളിത്തിരയിലേക്ക് എത്തിയത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി അനവധി ചിത്രങ്ങള്‍. കമല്‍ ഹാസന്റെ ‘പാപനാശം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായി. സോഷ്യല്‍ മീഡിയയില്‍ ചൊറിയാന്‍ വന്ന ആരാധകര്‍ക്ക് താരം നല്‍കിയ മാസ് റിപ്ലൈയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സൈബര്‍ സദാചാരികള്‍ക്ക് കിടിലന്‍ മറുപടിയാണ് നിവേദ കൊടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര സെക്ഷനിലാണ് ”കല്യാണം എപ്പോഴാണ്?, പ്രണയമുണ്ടോ?, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ?” എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ വന്നത്.”നിങ്ങളെല്ലാവരും സമയം കണ്ടെത്തി എന്നോട് ചാറ്റ് ചെയ്തതില്‍ സന്തോഷമുണ്ട്. എന്നാല്‍ കല്യാണം എപ്പോഴാണ്, പ്രണയമുണ്ടോ, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ എന്ന ചോദ്യങ്ങള്‍ ഞാന്‍ ഒഴിവാക്കി. ഒരു മനുഷ്യനോട് സംസാരിക്കുമ്പോള്‍ കുറച്ച് ബഹുമാനവും അന്തസ്സും ഒക്കെ കൊടുക്കാം” എന്നാണ് നിവേദ കുറിച്ചത്.