ഗോവയില്‍ വച്ച് തനിക്കുനേരെ പീഡനശ്രമമുണ്ടായതായി കന്നഡ നടി നിവേദിതയുടെ വെളിപ്പെടുത്തല്‍. ജനുവരി 31നായിരുന്നു സംഭവം. ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ശുദ്ധി എന്ന സിനിമയുടെ ഷൂട്ടിംഗിനുശേഷം ഗോകര്‍ണത്തു നിന്നും മടങ്ങും വഴിയാണ് തനിക്ക് ഈ അനുഭവമുണ്ടായതെന്നും നടി പറഞ്ഞു.
താമസിക്കുന്ന ഹോട്ടലിലേക്ക് വാഹനത്തില്‍ മടങ്ങും വഴി ഭക്ഷണം കഴിക്കാനായി റോഡരികിലുള്ള ഒരു റസ്റ്റോറന്റില്‍ കയറിയപ്പോഴാണ് സംഭവം. മദ്യലഹരിയില്‍ മുങ്ങിയിരുന്ന കുറേ യുവാക്കള്‍ നടിയുടെ അടുത്ത് കൂടുകയായിരുന്നു. നടിയുടെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കുകയും കൂടെ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഭയന്നു പോയ നടിയെ റസ്റ്ററന്റിലെ ഒരു ജീവനക്കാരനാണ് തെമ്മാടിക്കൂട്ടത്തിന്റെ പിടിയില്‍ നിന്നും രക്ഷിച്ചത്. അയാള്‍ തന്നെ സുരക്ഷിതയായി ഹോട്ടലിലെത്തിച്ചുവെന്നും നിവേദിത പറയുന്നു.