സ്വന്തം ലേഖകൻ
ഗുരുവായൂർ: സ്ഥാനാർഥിയായി ബൂത്തുകൾ തോറും കയറിയിറങ്ങേണ്ടിയിരുന്ന അഡ്വ.നിവേദിത സുബ്രഹ്മണ്യൻ വോട്ടറായി ബൂത്തിലെത്തി വോട്ടു ചെയ്തു മടങ്ങി. ഒപ്പില്ലാത്തതു മൂലം നാമനിർദ്ദേശപത്രിക തളളിപ്പോയ ഗുരുവായൂരിലെ നിവേദിത എൻ.ഡി.എയുടെ മികച്ച സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു.
ഇന്നത്തെ ദിവസത്തെ എങ്ങിനെ കാണുന്നു എന്ന് ചോദിച്ചപ്പോൾ വ്യക്തിപരമായി വിഷമങ്ങളൊന്നുമില്ലെങ്കിലും സംഘടനാപരമായി ക്ഷീണമുണ്ടെന്നും താമര ചിഹ്നത്തിന് വോട്ടു ചെയ്യണമെന്നാഗ്രഹിച്ച പ്രവർത്തകർക്ക് അതിന് സാധിക്കാതെ പോയതിൽ വിഷമമുണ്ടെന്നും നിവേദിത രാഷ്ട്രദീപികയോടു പറഞ്ഞു.
ഗുരുവായൂർ കിഴക്കേനടയിലെ ഗവ.യൂപി സ്കൂളിലെത്തിയാണ് നിവേദിത വോട്ടു ചെയ്തത്.