നേമം(തിരുവനന്തപുരം): മിക്സ്ചർ ശ്വാസനാളത്തിൽ കുടുങ്ങി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം.
തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയും തൃക്കണ്ണാപുരത്തെ ഓട്ടോറിക്ഷാ തൊഴിലാഴി രാജേഷിന്റെയും വീട്ടമ്മയായ കവിതയുടെയും ഏകമകൾ നിവേദിത (ആറ്) യാണു മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം മൂന്നോടെ മിക്സ്ചർ കഴിക്കുന്പോഴായിരുന്നു ശ്വാസനാളത്തിൽ കുടുങ്ങിയത്.
ശ്വാസതടസമുണ്ടായ കുട്ടിയെ ശാന്തിവിളയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.പ്രാഥമിക ചികിത്സയ്ക്കു ശേഷം എസ്എടി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവിൻ രക്ഷിക്കാനായില്ല.
ബന്ധുവായ മറ്റൊരു കുട്ടിയോടൊപ്പം ഊഞ്ഞാലിലിരുന്ന് മിക്സ്ചർ കഴിച്ചുകൊണ്ടിരുന്നപ്പോഴാണു നിവേദിതയ്ക്കു ചുമ വരികയും ശ്വാസ തടസമുണ്ടാവുകയും ചെയ്തത്.
തിങ്കളാഴ്ച സ്കൂളിൽ പോകാനിരുന്നതാണ്. മൃതദേഹം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. വിവാഹത്തിശേഷം പത്തുവർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് നിവേദിത ജനിച്ചത്.