
നിവിൻ പോളിയുടെ ഈവർഷത്തെ ആദ്യ ചിത്രവുമാണ് ഇത്. ഏറെ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന ചിത്രത്തിൽ കമ്മ്യൂണിസത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന കൃഷ്ണ കുമാർ എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുക. സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. 2012ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം പുതിയ തീരങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.