മലയാളത്തിലെ യുവനടൻ നിവിൻ പോളിക്കും ഭാര്യ റെന്നിക്കും പെണ്കുഞ്ഞു പിറന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെ നിവിൻ തന്നെയാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. ‘ഇറ്റ്സ് എ ഗേൾ’ എന്നെഴുതിയ ഒരു ചിത്രവും താരം പങ്കുവച്ചു.
ഇരുവരുടേയും രണ്ടാമത്തെ കുട്ടിയാണിത്. മൂത്ത മകൻ ദാവിദിന് അഞ്ചു വയസ് പ്രായമുണ്ട്. അച്ഛന്റെ സ്റ്റൈൽ അനുകരിച്ച് ഇപ്പോൾതന്നെ സമൂഹമാധ്യമങ്ങളിൽ താരമാണ് ഈ കൊച്ചു മിടുക്കൻ. 2010 ഓഗസ്റ്റ് എട്ടിനാണ് നിവിനും റെന്നയും വിവാഹിതരാകുന്നത്. ഫിസാറ്റിൽ എഞ്ചിനിയറിംഗിനു പഠിക്കുന്പോഴാണ് ഇവർ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.