തിരശീലയിൽ ചിരിയുടെ പൊടിപൂരമൊരുക്കുന്ന കൂട്ടുകെട്ടാണ് നിവിൻ പോളിയും- അജു വർഗീസും. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഈ കുട്ടുകെട്ട് ഒന്നിച്ചാൽ പിന്നെ ചിരിയുടെ ഉത്സവമാണെന്ന് തെളിയിച്ചിരിക്കുകയാണ് അജു വർഗീസ്.
അതിനുള്ള ഏറ്റവും വലിയൊരു ഉദാഹരണം താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുകയാണ്. കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടെ ലൊക്കേഷിനിൽ വച്ച് നിവിൻ പോളി മൊബൈൽ ഫോണ് ഉപയോഗിക്കുന്നതിന്റെ ചിത്രമാണ് അജു പങ്കുവച്ചത്.
കായംകുളം കൊച്ചുണ്ണിയിൽ നിവിനെ കട്ടിലിൽ കെട്ടിയിട്ടിരിക്കുന്ന സീൻ ചിത്രീകരിക്കുന്നതിനിടെ താരം മൊബൈൽ ഫോണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചിത്രം പങ്കുവച്ച താരം, “ഗൂഗിൾ നോക്കി രക്ഷപെടാൻ ശ്രമിക്കുന്ന കായംകുളം കൊച്ചുണ്ണി’ എന്ന അടിക്കുറിപ്പും എഴുതി.
സോഷ്യൽമീഡിയയിൽ വൈറലായ ചിത്രത്തിന് മികച്ച പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.
View this post on Instagram
ഗൂഗിൾ നോക്കി രക്ഷപെടാൻ ശ്രെമിക്കുന്ന കായംകുളം കൊച്ചുണ്ണി 😁 @nivinpaulyactor