ഇന്ത്യൻ ഫുട്ബോളിലെ കറുത്ത മുത്ത് ഐ.എം. വിജയന്റെ ജീവിതം വെള്ളിത്തിരയിൽ എത്തുന്നു. ഐ.എം. വിജയനാകാൻ നിവിൻ പോളി തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. നിവിൻ പോളി ഫുട്ബോൾ പരിശീലിക്കുന്ന ഫോട്ടോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വന്നിരുന്നു.
ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനിടെയാണ് നിവിൻ പോളി ഫുട്ബോൾ പരിശീലനത്തിന് സമയം കണ്ടെത്തിയിരിക്കുന്നത്.