ഒടുവില്‍ രമേശനെ കാണണമെന്നു സച്ചിനും പറഞ്ഞു…വെള്ളിത്തിരയില്‍ രമേശന് ജീവന് പകര്‍ന്ന നിവിന്‍ പോളിക്കൊപ്പമിരുന്ന്! എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍ ചിത്രം ’1983’ കണ്ടിട്ടുള്ളവരെല്ലാം ആഗ്രഹിച്ചിട്ടുണ്ടാകും ഈ ചിത്രം സച്ചിന് ഒന്നു കണ്ടിരുന്നെങ്കിലെന്ന്. ഇപ്പോള്‍ സാക്ഷാല്‍ സച്ചിനും അതേ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ്.
കോഴിക്കോട് വച്ചു നടന്ന ഒരു റേഡിയോ അഭിമുഖത്തിലാണ് സച്ചിന് തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സിനെ ഒരുപാടു പിന്തുണയ്ക്കുന്ന നിവിന്‍ ഈ ചിത്രത്തെപ്പറ്റി തന്നോട് ഏറെ പറഞ്ഞിട്ടുണ്ടെന്നും സബ്റ്റൈറ്റിലിന്റെ സഹായത്തോടെ, നിവിനൊപ്പമിരുന്ന് ചിത്രം കാണാന്‍ തനിക്കു താല്പര്യമുണ്ടെന്നുമാണ് സച്ചിന് പറഞ്ഞത്.
സച്ചിന്റെ റേഡിയോ അഭിമുഖം കേട്ട് താന്‍ അന്തം വിട്ടുപോയെന്നാണ് നിവിന്‍ പോളി പ്രതികരിച്ചത്. സച്ചിന് ഈ സിനിമ ഒന്നു കാണണമെന്നു താനും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ഏറെ ആഗ്രഹിച്ചതാണ്. സിനിമയുടെ ഡിവിഡി എങ്ങനെയെങ്കിലും സച്ചിന്റെ മാനേജര്‍ക്ക് കൈമാറാന്‍ ശ്രമിക്കുന്പോഴാണ് സച്ചിന് തന്നെ ചിത്രം കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതെന്നും നിവിന്‍ പറഞ്ഞു…