നിവിന്‍ പോളി ആരാധകരെ ഏറെ സന്തോഷത്തിലാക്കിയ വാര്‍ത്ത താരം കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മൂത്തോന് എന്ന സിനിമയില്‍ നിവിന്‍ പോളി നായകനാകുന്നു. വ്യത്യസ്ത ഗറ്റപ്പിലുളള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിവിന്‍ പോളി പുറത്തുവിട്ടു. ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സംവിധായകനും ഗീതുവിന്റെ ഭര്‍ത്താവുമായ രാജീവ് രവിയും സംവിധായകന് അനുരാഗ് കശ്യപുമാണ്.
രണ്ട് വര്‍ഷം മുമ്പ് രാജീവ് രവിയെ പരോക്ഷമായി തളളിയ നിവിന്‍ മുത്തോനില്‍ അഭിനയിക്കുമ്പോള്‍ വിനീത് ശ്രീനിവാസന്റെ നിലപാടാണ് നിര്‍ണായകം. ഒരു അഭിമുഖത്തില്‍ ശ്രീനിവാസനെ പരസ്യമായി അവഹേളിച്ച രാജീവ് രവിയും വിനീത് ശ്രീനിവാസനും കൊമ്പുകോര്‍ത്തിരിന്നു. ശ്രീനിവാസന്റെ സിനിമകളോട് വെറുപ്പാണെന്ന് രാജീവ് തുറന്ന് പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. പാവപ്പെട്ടവരുടെ ജീവിതം കഥയാക്കി മാറ്റിയാണ് ശ്രീനിവാസന് കാശുണ്ടാക്കിയതെന്നും രാജീവ് രവി അന്ന് പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ വിനീത് ശ്രീനിവാസന് ഉള്‍പ്പെടെയുളളവര്‍ രാജീവ് രവിക്കെതിരെ തിരിഞ്ഞിരുന്നു.
വിനീതിനെ പിന്തുണച്ച് ധ്യാനും അജു വര്‍ഗ്ഗീസും ഷാന്‍ റഹ്മാനും രംഗത്തെത്തി. കൂട്ടത്തില്‍ നിവിന്‍ പോളിയും. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം രാജീവ് രവിയുടെ ടീമിലേക്ക് നിവിന്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ എന്താകുമെന്ന് കണ്ടറിയാം. നിവിന്‍ പോളിയെ സിനിമയിലേക്ക് എത്തിക്കുന്നതും കരിയറില്‍ നിര്‍ണായക ബ്രേക്കുകള്‍ നല്കിയതും വിനീത് ശ്രീനിവാസനാണ്. നിവിന്‍-വിനീത് കൂട്ടുകെട്ട് അവസാനിക്കുകയാണോയെന്ന സന്ദേഹത്തിലാണ് ആരാധകര്‍.