സാ​ഹി​ത്യ​കാ​ര​ൻ എം. ​മു​കു​ന്ദ​ന്‍റെ ക​ഥയിലെ നായകൻമാരാകാൻ നിവിനും ആസിഫും


പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ എം. ​മു​കു​ന്ദ​ന്‍റെ ക​ഥ​യ്ക്ക് ച​ല​ച്ചി​ത്ര​രൂ​പം ന​ൽ​കി എ​ബ്രി​ഡ് ഷൈ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ഹാ​വീ​ര്യ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക്‌ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി.

പോ​ളി ജൂ​ണി​യ​ർ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ നി​വി​ൻ പോ​ളി​യും ഇ​ന്ത്യ​ൻ മൂ​വി മേ​ക്കേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ പി.​എ​സ്. ഷം​നാ​സും ചേ​ർ​ന്നാ​ണ് മ​ഹാ​വീ​ര്യ​ർ നി​ർ​മി​ക്കു​ന്ന​ത്.

നി​വി​ൻ പോ​ളി​യും ആ​സി​ഫ് അ​ലി​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന മ​ഹാ​വീ​ര്യ​ർ​ എ​ന്ന ചി​ത്ര​ത്തി​ൽ ഫാ​ന്‍റ​സി​യും ടൈം ​ട്രാ​വ​ലും നി​യ​മ​പു​സ്ത​ക​ങ്ങ​ളും നി​യ​മ​ന​ട​പ​ടി​ക​ളും പ്ര​മേ​യ​മാ​ക്കി​യി​രി​ക്കു​ന്നു.​

വ​ര്‍​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് നി​വി​ന്‍ പോ​ളി​യും ആ​സി​ഫ് അ​ലി​യും ഒ​രു സി​നി​മ​യി​ൽ ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന​ത്.​എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ന്‍ എം. ​മു​കു​ന്ദ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ക്കി​യ​ത്.

തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ എ​ബ്രി​ഡ് ഷൈ​ന്‍, ന​ട​ന്‍ ആ​സി​ഫ് അ​ലി, നാ​യി​ക ഷാ​ന്‍​വി ശ്രീ​വാ​സ്ത​വ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

രാ​ജ​സ്ഥാ​നി​ലും കേ​ര​ള​ത്തി​ലു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ മ​ഹാ​വീ​ര്യ​റി​ന്‍റെ തി​ര​ക്ക​ഥ എ​ബ്രി​ഡ് ഷൈ​ൻ ത​ന്നെ​യാ​ണ് ഒ​രു​ക്കി​ട്ടു​ള്ള​ത്.

ലാ​ല്‍, ലാ​ലു അ​ല​ക്‌​സ്,സി​ദ്ദി​ഖ്, വി​ജ​യ് മേ​നോ​ന്‍, മേ​ജ​ർ ര​വി, മ​ല്ലി​ക സു​കു​മാ​ര​ൻ , കൃ​ഷ്ണ പ്ര​സാ​ദ്, , സൂ​ര​ജ് എ​സ്. കു​റു​പ്പ്, സു​ധീ​ര്‍ ക​ര​മ​ന, മ​ല്ലി​കാ സു​കു​മാ​ര​ന്‍, പ​ദ്മ​രാ​ജ​ന്‍ ര​തീ​ഷ്, സു​ധീ​ർ പ​റ​വൂ​ർ, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, ഷൈ​ല​ജ പി. ​അ​മ്പു, പ്ര​ജോ​ദ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.

ച​ന്ദ്രു സെ​ല്‍​വ​രാ​ജ് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്നു. സം​ഗീ​തം-​ഇ​ഷാ​ന്‍ ചാ​ബ്ര. പിആർഒ-എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment