മോഹന്‍ലാലിന്റെ പിന്‍ഗാമിയെന്നാണ് നിവിന്‍പോളിയെ ഏവരും വിശേഷിപ്പിക്കുന്നത്. എന്നാല്‍ പിന്‍ഗാമിയല്ല മുന്‍ഗാമിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് നിവിന്‍. മറ്റൊന്നുമല്ല ഫേസ്ബുക്ക് ലൈക്കുകളുടെ കാര്യത്തില്‍ ലാലേട്ടനെ നിവിന്‍ പോളി തോല്‍പ്പിച്ചിരിക്കുന്നു. മോഹന്‍ ലാലിനെ ഫേസ്ബുക്ക് പേജ് ലൈക്കുകളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തളളി നിവിന്‍ പോളി രണ്ടാമതെത്തി. നിവിന്‍ പോളിക്ക് 3,807,217 ലൈക്കും മോഹന്‍ലാലിന് 3,799,551 ലൈക്കുകളുമുണ്ട്. ഒന്നാം സ്ഥാനത്ത് യുവാക്കളുടെ ഹരമായ ദുല്‍ഖര്‍ സല്‍മാനാണ്. താരത്തിന് നിലവില്‍ 4,349,105 ലൈക്കുകളുണ്ട്. 3,318,064 ലൈക്കുകളുളള മമ്മൂട്ടിയാണ് നാലാം സ്ഥാനത്ത്. അടുത്തിടെ ഇറങ്ങിയ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായതോടെയാണ് ലാലിനെ പിന്തളളി നിവിന്‍ രണ്ടാമതെത്തിയത്.
നിവിന്റെ അത്രയും ഹിറ്റുകള്‍ സമ്മാനിച്ചില്ലെങ്കിലും ആരാധക പ്രീതിയില്‍ മാസങ്ങളായി ദുല്‍ഖര്‍ തന്നെയാണ് നടന്മാരില്‍ ഒന്നാമത്. വിവാഹം കഴിഞ്ഞ് ഫീല്‍ഡ് വിട്ടെങ്കിലും ഫേസ്ബുക്ക് ലൈക്കുകളില്‍ ഇവരേക്കാലെല്ലാം മുന്നിലുളള ഒരാളുണ്ട്; നസ്രിയ. എഴുപത് ലക്ഷം ആളുകളാണ് നസ്രിയയുടെ പേജ് ലൈക്ക് ചെയ്തത്. അഞ്ച് ലക്ഷം ലൈക്കുകളുളള അമല പോള്‍ തൊട്ടുപിന്നാലെയുണ്ട്.