ആക്ഷന്‍ ഹീറോ ബിജു സിനിമയില്‍ നിന്നാണ് കണ്ടന്റ് അനുസരിച്ച് മാര്‍ക്കറ്റ് ചെയ്യണമെന്ന പാഠം താന്‍ പഠിച്ചതെന്ന് നടന് നിവിന്‍ പോളി. ആ സിനിമയ്ക്ക് ആദ്യ ആഴ്ച്ച തീയേറ്ററുകളില്‍ നിന്ന് ലഭിച്ചത് നെഗറ്റീവ് റെസ്പോണ്സായിരുന്നുവെന്നുവെന്നും അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.
ഒരു സിനിമ അതിന്റെ കണ്ടന്റ് അനുസരിച്ച് മാര്‍ക്കറ്റ് ചെയ്യപ്പെടണം എന്നത് ആക്ഷന്‍ ഹീറോ ബിജുവില്‍ നിന്ന് ഞാന്‍ പഠിച്ച പാഠമാണ്. ആക്ഷന്‍ ഹീറോ ബിജുവിന്റെ ടൈറ്റില്‍ കണ്ടപ്പോള്‍ അതൊരു ആക്ഷന്‍ സിനിമയാണെന്നൊരു തോന്നല്‍ പ്രേക്ഷകര്‍ക്കുണ്ടായി. അതു പ്രതീക്ഷിച്ച് പ്രേക്ഷകര്‍ തീയേറ്ററില്‍ പോയപ്പോള്‍ വേറൊരു ജോണറിലുള്ള പടമാണ് അവര്‍ക്ക് ലഭിച്ചത്. ആ സിനിമയ്ക്ക് ആദ്യ ആഴ്ച നെഗറ്റീവ് റെസ്പോണ്‍സ് ആണ് തീയേറ്ററില്‍ നിന്ന് ലഭിച്ചത്. പിന്നീട് അത് നല്ല രീതിയില്‍ മുന്നോട്ടു പോയി.
ഇങ്ങനെയുള്ള ഉയര്‍ച്ച താഴ്ചകളൊക്കെ ഓരോ സിനിമ റിലീസ് ചെയ്യുമ്പോഴും ഉണ്ടാവുന്നതാണ്. ഒന്നുകില്‍ ആദ്യത്തെ ദിവസം ആളില്ലായിരിക്കും, പിന്നെ ആളുകേറും ചിലപ്പോള്‍ ആദ്യത്തെ പത്തു ദിവസം നല്ല ആളായിരിക്കും പിന്നെ കുറയും. ഇങ്ങനെ ഓരോ സിനിമയും ഇറങ്ങിക്കഴിയുമ്പോഴാണ് നമുക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റുന്നത്. നിവിന്‍ പോളി പറഞ്ഞു.