നിവിന്‍ സ്മാര്‍ട്ടാണ്! ആദ്യ തമിഴ് ചിത്രത്തിലെ നായികയ്ക്ക് നിവിന്‍ പോളിയെക്കുറിച്ച് നൂറ് നാവാണ്‌

നിവിന്‍​പോ​ളി​യു​ടെ ആ​ദ്യ ത​മി​ഴ് ചി​ത്ര​ത്തി​ലെ നാ​യി​ക​യ്ക്ക ് നിവിന്‍പോ​ളി​യെക്കു​റി​ച്ച് നൂ​റ് നാ​വാ​ണ്. നി​വി​ൻ​പോ​ളി​യു​മാ​യി ഒ​ന്നി​ച്ചു​ള്ള സീ​നു​ക​ൾ അ​ധി​ക​മി​ല്ലെ​ങ്കി​ലും റി​ച്ചി​യി​ല്‌ വ​ള​രെ സ്മാ​ർ​ട്ടാ​യാ​ണ് നി​വ​ൻ​പോ​ളി അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് ശ്ര​ദ്ധ ശ്രീനാഥ് പ​റ​യു​ന്ന​ത്. നി​വി​നൊ​പ്പം സെ​റ്റി​ലു​ള്ള​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സ​മ​യം പു​റ​ത്താ​ണ് ഒ​രു​മി​ച്ച് ചെ​ല​വ​ഴി​ച്ച​ത്. സി​നി​മ​യോ​ട് വ​ല്ലാ​ത്ത ക്രേ​സു​ള്ള​യാ​ളാ​ണ് നി​വി​ൻ പോ​ളി. വ​ള​രെ വി​ന​യ​ത്തോ​ടെ​യു​ള്ള പെ​രു​മാ​റ്റ​മാ​യി​രു​ന്നു നി​വി​ന്‍റേ​ത് സെ​റ്റി​ൽ. പ്ര​മു​ഖ മാ​ധ്യ​മ​ത്തി​ന് ന​ല്‌​കി​യ ​അ​ഭി​മു​ഖ​ത്തി​ലാ​ണ് ശ്ര​ദ്ധ ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്തമാ​ക്കി​യ​ത്.

ര​ണ്ടാ​മ​ത്തെ ഓ​ഡീ​ഷ​നി​ലൂ​ടെ​യാ​ണ് താ​ന്‍ റി​ച്ചി​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ആ​ദ്യം വ​ന്ന​പ്പോ​ള്‍ ഒ​രു സീ​നി​ന് വേ​ണ്ടി 20 ഓ​ളം ടേ​ക്കു​ക​ള്‍ വേ​ണ്ടി​വ​ന്നി​രു​ന്നു. ര​ണ്ട് മാ​സം ക​ഴി​ഞ്ഞാ​ണ് സം​വി​ധാ​യ​ക​ന്‍ വീ​ണ്ടും വ​രാ​ന്‍ പ​റ​ഞ്ഞ​ത്.​ഡി​സം​ബ​ർ എ​ട്ടി​നാ​ണ് റി​ച്ചി തി​യ​റ്റ​റി​ലെ​ത്തു​ക.

Related posts