ഇത് ആരാണെന്ന പെണ്‍കുട്ടിയുടെ ചോദ്യത്തിന് മുൻപിൽ പതറി നിവിൻ പോളി. ചെന്നൈയിൽ ലവ് ആക്ഷൻ ഡ്രാമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. നിവിന്റെ ആരാധികയായ പെണ്‍കുട്ടി ഓട്ടോഗ്രാഫിനായി ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയിരുന്നു.
താരം ഓട്ടോഗ്രാഫ് എഴുതിക്കൊണ്ടിരിക്കുമ്പോൾ സമീപം നിന്ന കൂട്ടുകാരി ആരാധികയായ കുട്ടിയോട് ചോദിച്ചു “ഇതാരാണ്’?. ഇത് ഹീറോ എന്ന് ആ കുട്ടി മറുപടിയും പറഞ്ഞു.
ഇതെല്ലാം കേട്ട് പകച്ച് നിന്ന നിവിൻ പോളി “ഞാൻ ആരാണെന്ന്’ എന്ന് സുഹൃത്തുക്കളോട് പറഞ്ഞു ചിരിക്കുകയും ചെയ്തു. ഏറെ ചിരിയുണർത്തുന്ന രംഗം അജു വർഗീസാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.