ആടുതോമയുടെ ഇന്‍ട്രോ വീണ്ടും വീണ്ടും കണ്ടു! ലാലേട്ടന്റെ സ്ഫടികം കണ്ടിട്ടാണ് പ്രേമം ചെയ്തതെന്ന് നിവിന്‍ പോളി

nivinമലയാളികള്‍ ആഘോഷമാക്കിയ പ്രേമത്തിലെ പല സീനുകളും കണ്ട് പ്രേക്ഷകര്‍ പറഞ്ഞു “ലാലേട്ടനെ അനുകരിക്കുന്നതു പോലുണ്ട്’. ജോര്‍ജിന്റെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളാണ് പ്രേമത്തില്‍ കാണിക്കുന്നത്. അതില്‍ കോളജ് ജീവിതം കാണിക്കുന്നിടത്താണ് നിവിന്‍ ലാലേട്ടനെ അനുകരിച്ചിട്ടുണ്ടോ എന്നു സംശയം തോന്നുന്നത്. താരം ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല.

എന്നാല്‍ ഒപ്പത്തിന്റെ 101 ാം ദിവസം ആഘോഷിക്കാനെത്തിയപ്പോള്‍ നിവിന്‍ ഒരു വെളിപ്പെടുത്തല്‍ നടത്തി. കോളജ് സീനുകള്‍ ഷൂട്ട് ചെയ്യുന്നതിനു മുമ്പ് അല്‍ഫോണ്‍സ് നിവിനോടു പറഞ്ഞു, “ഈ സീന്‍ എങ്ങനെ ചെയ്യണമെന്ന് ഞാന്‍ പറയില്ല. ഒരു കാര്യമുണ്ട്, സ്ഫടികത്തില്‍ ലാലേട്ടന്റെ ഇന്‍ട്രോ സീന്‍ കണ്ടിട്ട് നീ കാരവനില്‍ നിന്നിറങ്ങിയാല്‍ മതി.’ സംവിധായകനല്ലെ പറയുന്നത്.  അന്ന് ആടുതോമയുടെ ഇന്‍ട്രോ വീണ്ടും വീണ്ടും കണ്ടിട്ടാണ് ജോര്‍ജിനെ അവതരിപ്പിച്ചത്, നിവിന്‍ പറയുന്നു. പ്രേമത്തില്‍ നിവിന്‍ മീശ പിരിക്കുന്നതും മുണ്ടു മടക്കി കുത്തുന്നതുമൊക്കെ അസല്‍ ലാലേട്ടന്‍ സ്‌റ്റൈലിലാണ്.

Related posts