മികച്ചൊരു വര്‍ഷമാകട്ടെ, കടന്നുവരുന്നത്! പ്രേമത്തിലെ മലരിന് പിറന്നാള്‍ ആശംസകളുമായി നിവിന്‍ പോളി; ഏറ്റെടുത്ത് ഇരുവരുടെയും ട്വിറ്റര്‍ ആരാധകര്‍

മലയാള സിനിമകളുടെ ചരിത്രത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും വലിയ രീതിയില്‍ ഹിറ്റാവുകയും ചെയ്ത ചിത്രമാണ് പ്രേമം. ചിത്രത്തേക്കാളുപരിയായി അതിലെ, മലരേ നിന്നെ… എന്ന ഗാനം സൂപ്പര്‍ഹിറ്റായി മാറി. അതുപോലെ തന്നെ സായ് പല്ലവി, നിവിന്‍ പോളി എന്നിവര്‍ക്കും കരിയറിലെ വലിയ ബ്രേക്ക് നല്‍കിയ സിനിമയാണ് പ്രേമം.

ഇപ്പോഴിതാ പ്രേമത്തിലെ മലരിനു പിറന്നാള്‍ ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് നിവിന്‍ പോളി. പ്രേമം സിനിമയിലെ ചിത്രത്തിനൊപ്പമായിരുന്നു നിവിന്റെ സന്ദേശം. മികച്ചൊരു വര്‍ഷമാകട്ടെ കടന്നു വരുന്നത് എന്ന് കുറിച്ച നിവിന്‍ അനുഗ്രഹവും പങ്കുവെച്ചു.

ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം സായി പല്ലവിയുടെ മറുപടിയുമെത്തി. നന്ദി അറിയിക്കുന്നതായിരുന്നു സായിയുടെ മറുപടി. ട്വിറ്ററില്‍ ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ് നിവിന്റെ ആശംസയും സായിയുടെ മറുപടിയും

Related posts