നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ഗൗതം രാമചന്ദ്ര മേനോന് സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രത്തിന് പേര് മാറ്റി. അവര്‍ഗള്‍ എന്നാണ് പേര്. നേരത്തെ സാന്ദ മരിയ എന്ന പേരില്‍ പുറത്തിറങ്ങുമെ ന്നാണ് പറഞ്ഞു കേട്ടത്. തമിഴിന് പുറമെ മലയാളത്തിലുമായാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം നടനും ഛായാഗ്രാഹകനുമായ നടരാജന് സുബ്രഹ്മണ്യനും ചിത്രത്തിന്റെ മലയാളം വേര്‍ഷനില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത ബഹുഭാഷാ ചിത്രമായ നേരത്തിന് ശേഷം നിവിന്‍ പോളി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് അഗര്‍വാള്‍. അല്‍ഫോന്‍സ് പുത്രന് നിര്‍മിച്ച നിവിന്‍ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച എലി എന്ന ഹ്രസ്വചിത്രം തമഴില് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2015ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളിയുടെ പ്രേമത്തിന് തമിഴ്നാട്ടില്‍ വമ്പന്‍ സ്വീകരണമായിരുന്നു. 250 ദിവസമാണ് തമിഴ്നാട്ടിലെ തിയറ്ററുകളില്‍ പ്രേമം പ്രദര്‍ശിപ്പിച്ചത്. പ്രേമത്തിന് ശേഷം പുറത്തിറങ്ങിയ നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവും തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടി. അതിനുശേഷം ഒത്തിരി പ്രോജക്ടുകള്‍ തമിഴില്‍ നിന്നും നിവിനെ തേടിയെത്തിയിരുന്നു.