നടനായും സംവിധായകനായും ഗായകനായും തിരക്കഥാകൃത്തായും മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ചേക്കേറിയ വിനീത് ശ്രീനിവാസനു ഇന്ന് 39-ാം പിറന്നാൾ.
താരത്തിനു ആശംസകളുമായി നിരവധി പേർ എത്തിയിരുന്നു. സഹോദരാ, പിറന്നാൾ ആശംസകൾ. മികച്ചൊരു വർഷം ആശംസിക്കുന്നു’ എന്ന കുറിപ്പോടെ നിവിൻ പോളി പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
നിവിൻ – വിനീത് സിനിമകൾക്ക് ബ്രേക്ക് നൽകിയ ‘തട്ടത്തിൻ മറയത്തി’ലെ ചിത്രമാണ് നിവിൻ പോളി പങ്കുവെച്ചിരിക്കുന്നത്. സിനിമക്കു പുറത്തും ഇവർ തമ്മിലുള്ള സൗഹൃദം വളരെ വലുതാണ്.