വൃക്ക രോഗിയായ ആരാധികയുടെ ആഗ്രഹം സാധിച്ചു കൊടുത്ത് നടൻ നിവിൻ പോളി. മാവേലിക്കര സ്വദേശിനിയായ 26 കാരി അഞ്ജലി കൃഷ്ണൻ ദീർഘനാളുകളായി ചികിത്സയിലാണ്. ഇരുവൃക്കകളും തകരാറിലായ ഇവർ ഡയാലിസിസ് ചികിത്സയിലാണിപ്പോൾ.
കടുത്ത നിവിൻ പോളി ആരാധികയായ ഇവർക്ക് താരത്തെ നേരിൽ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. മാത്രമല്ല ടെലഗ്രാമിലെ നിവിൻ പോളി ഫാൻസ് ഗ്രൂപ്പിൽ ഈ ആഗ്രഹം അഞ്ജലി പങ്കുവയ്ക്കുകയും ചെയ്തു.
ആരാധകർ മുഖേന സംഭവത്തെക്കുറിച്ച് അറിഞ്ഞ താരം അഞ്ജലിയെ കാണാൻ നേരിട്ടെത്തുകയായിരുന്നു. അഞ്ജലിക്കൊപ്പമുള്ള നിവിൻ പോളിയുടെ ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.