ചവറ : നിയമ ലംഘനത്തിലൂടെ പോകുന്ന വാഹനങ്ങൾ ഇനി കോടതിയിൽ ഹാജരാക്കും. ഇതുമായി ബന്ധപ്പെട്ട നടപടികളുമായി ചവറ പോലീസ് രംഗത്തുവന്നു. അമിതവേഗത, ഇരുചക്രവാഹനത്തിൽ ട്രിപ്പിൾ പോകുന്നവർ , മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങി നിയമ ലംഘനം നടത്തി വാഹനങ്ങൾ ഓടിക്കുന്നവരാണ് പിടിക്കപ്പെട്ടാൽ കോടതി കയറേണ്ടത്.
നേരത്തെ ഇത്തരത്തിലുള്ളവരെ സ്റ്റേഷനിൽ കൊണ്ട് വന്ന് പിഴ ഒടുക്കി വിടുകയായിരുന്നു പതിവ്. ഇനി മുതൽ വാഹനം കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
ദേശീയപാതയോരങ്ങളിലും മറ്റും സ്ഥാപിച്ചിട്ടുള്ള കാമറകൾ വഴി വാഹന നമ്പർ എടുത്ത് വീടുകളിൽ പോലീസ് എത്തി വാഹനം കസ്റ്റഡിയിൽ എടുക്കും.<br> തുടർന്ന് വാഹനം കോടതിയിൽ ഹാജരാക്കും .അപകടങ്ങളും മറ്റ് ഇതരകേസുകളും കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടി