തിരുവനന്തപുരം: നിയമസഭയിൽ മന്ത്രി വി. ശിവൻകുട്ടിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയിൽ ശിവൻകുട്ടി മറുപടി പറയാൻ എഴുന്നേറ്റപ്പോഴാണ് പ്രതിപക്ഷ ബഹളം തുടങ്ങിയത്.
നിയമസഭ കൈയാങ്കളിക്കേസിൽ ശിവൻകുട്ടിയുടെ രാജിയാവശ്യപ്പെട്ടുള്ള ബാനറുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ എത്തിയത്.
ശിവൻകുട്ടിക്ക് സഭയിൽ സംസാരിക്കാൻ ധാർമികതയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.