ന്യൂഡൽഹി: നിയമസഭാ കൈയാങ്കളി കേസിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി പരിഹസിച്ച് സുപ്രീം കോടതി.
കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ട്. എന്നാൽ ഇവിടെയാരും ഒന്നും അടിച്ചു തകർക്കാറില്ലെന്ന് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് പരിഹസിച്ചു.
എംഎൽഎ സഭയ്ക്കകത്ത് തോക്കുപയോഗിച്ചാൽ നടപടിയെടുക്കേണ്ടത് നിയമസഭയാണോയെന്നും കോടതി ചോദിച്ചു.
കേസിൽ സർക്കാർ അഭിഭാഷകനേയും സുപ്രീം കോടതി വിമർശിച്ചു. സർക്കാർ അഭിഭാഷകൻ വാദിക്കേണ്ടത് പ്രതികൾക്കായല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതിനിടെ, പ്രതിഷേധം കെ.എം. മാണിക്കെതിരായതെന്ന നിലപാട് സർക്കാർ അഭിഭാഷകൻ തിരുത്തി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ മൊത്തത്തിലുള്ള അഴിമതിക്കെതിരേയാണ് നിയമസഭയിൽ പ്രതിഷേധിച്ചതെന്നാണ് നിലപാട് അറിയിച്ചത്.
ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ സംഘർഷമുണ്ടായി, ഒരു വനിതാ അംഗത്തിന് പരിക്കേറ്റുവെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു.