തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ സുപ്രീംകോടതി ഉത്തരവിട്ടത് രാജ്യത്തിന്റെ വിധിയാണ്.കോടതി വിധിയെ മുഖ്യമന്ത്രി അവഹേളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
മന്ത്രി വി.ശിവൻകുട്ടി വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കിയിട്ടും ശിവൻകുട്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.
മുഖ്യമന്ത്രി ഇന്നലെ സഭയിൽ പറഞ്ഞ കാര്യങ്ങൾ വസ്തുതാവിരുദ്ധമാണ്. സഭയിലെ പ്രശ്നങ്ങൾ സഭയിൽ തീർക്കണമെന്ന കീഴ്വഴക്ക പരാമർശം ശരിയല്ല.
പഞ്ചാബ് നിയമസഭയിലും സമാന സംഭവം ഉണ്ടായപ്പോൾ കോടതി കുറ്റക്കാരെ ശിക്ഷിച്ചിട്ടുണ്ട ്. കോടതി ശിക്ഷിച്ചാൽ മാത്രം രാജിയെന്ന തീരുമാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടേത് നിഷേധാത്മക നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലെ മീഡിയാ റുമിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.